04:26pm 22 September 2026
NEWS
മലങ്കരസഭാതർക്കം : സർക്കാരിന്റെ മധ്യസ്ഥശ്രമങ്ങൾക്ക് എക്കാലത്തും സ്വാ​ഗതം
13/08/2026  03:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മലങ്കരസഭാതർക്കം : സർക്കാരിന്റെ മധ്യസ്ഥശ്രമങ്ങൾക്ക് എക്കാലത്തും സ്വാ​ഗതം

 

കോട്ടയം : സഭാതർക്കവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, മം​ഗലം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കുംചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ആട്ടിൻകുന്ന് കുരിശുപള്ളി, കൊല്ലം ജില്ലയിലെ മുഖത്തല സെന്റ് സ്റ്റീഫൻസ് എന്നീ പള്ളികളെ സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ നിയമവിദ​ഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളും. ഹൈക്കോടതി വിധി 5 പള്ളികളുടെയും ഒരു കുരിശുപള്ളിയുടെയും പോലീസ് പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ടതാണ്. മലങ്കരസഭയുടെ പള്ളികൾക്ക് 1934 -ലെ സഭാ ഭരണഘടനയാണ് ബാധകമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ വിധി പ്രസ്താവിച്ച പള്ളികളുടെ കാര്യത്തിൽ സിവിൽക്കോടതിയിലൂടെ ഉത്തരവ് നടപ്പാക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. കോടതി മുഖേന നിയമം നടപ്പാകണം എന്ന് മാത്രമാണ് സഭയുടെ നിലപാടും. അതേസമയം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ എക്കാലത്തും മലങ്കരസഭ സ്വാ​ഗതം ചെയ്തിട്ടുള്ളതാണ്. പുതിയ സർക്കാരിന്റെ നിലപാടിനോടും അതേ സമീപനം തുടരും. സഭാക്കേസിൽ തീർപ്പ് കൽപ്പിച്ച 2017 ജൂലൈ 3-ലെ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നടത്തുന്ന ചർച്ചകളുമായി മലങ്കരസഭ സഹകരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img